
ബജറ്റ് കോസ്മെറ്റിക്സുമായി ടാറ്റയുടെ ‘സുദിയോ ബ്യൂട്ടി’യെത്തുന്നു
- കുറഞ്ഞ ചെലവിൽ ഫാഷൻ വസ്ത്രങ്ങൾ നൽകുന്ന സുദിയോ ഔട്ട്ലറ്റ്ലെറ്റുകൾ അതിവേഗമാണ് രാജ്യത്ത് ഹിറ്റായത്
വസ്ത്ര വിപണനത്തിൽ പുതിയ രീതി അവതരിപ്പിച്ച റീട്ടെയ്ൽ ചെയിനാണ് ടാറ്റ ഗ്രൂപ്പിൻ്റെ സുദിയോ. കുറഞ്ഞ ചെലവിൽ ഫാഷൻ വസ്ത്രങ്ങൾ നൽകുന്ന സുദിയോ ഔട്ട്ലറ്റ്ലെറ്റുകൾ അതിവേഗമാണ് രാജ്യത്ത് ഹിറ്റായത്.
ഇപ്പോൾ സൗന്ദര്യ വർധക മേഖലയിലേക്കും ചുവടുറപ്പിക്കുകയാണ് ടാറ്റ. വലിയ വില കൊടുത്ത് വാങ്ങേണ്ട സൗന്ദര്യ വർധക വസ്തുക്കൾക്ക് ബജറ്റ് ബദലെന്ന ആശയവുമായാണ് നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രെൻഡ് ‘സുദിയോ ബ്യൂട്ടി’ അവതരിപ്പിക്കുന്നത്.അതേ സമയം റിലയൻസിനും നൈക്കയ്ക്കും വെല്ലുവിളിയായാണ് സുദിയോ ബ്യൂട്ടി എത്തുന്നതെന്നാണ് സാമ്പത്തിക രംഗത്തെ വിധക്തരുടെ വിലയിരുത്തൽ.
