
ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചൽ; സ്പോൺസർ ചെയ്തത് ഇന്ത്യ- ആരോപണവുമായി പാകിസ്ഥാൻ
- പാകിസ്ഥാന്റെ പുതിയ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത് . ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്‌തതെന്നും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫത്ത് അലി ഖാനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വന്നതെന്നതിന് പാകിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ പുതിയ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാസഞ്ചർ ട്രെയിനിൽ നടന്ന ആക്രമണത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിച്ച് പാകിസ്ഥാൻ സൈനിക വക്താവിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന് അഫ്ഗാൻ പ്രതികരിച്ചത്.
CATEGORIES News
TAGS pakistan