
ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി
- ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

സംഭവം ശ്രദ്ധയിൽപെട്ട ബസ് തടഞ്ഞുനിർത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്.
CATEGORIES News
