ബസുകൾ നന്നാക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് റാപ്പിഡ് ടീം സജ്ജം

ബസുകൾ നന്നാക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് റാപ്പിഡ് ടീം സജ്ജം

  • നിലവിൽ ബസുകൾ തകരാറിലായാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ അറിയിച്ച് അവിടെ നിന്ന് വലിയ വർക്ക് ഷോപ്പ് വാനുകൾ അയച്ച് അറ്റകുറ്റപ്പണി നടത്തുന്ന സംവിധാനമാണുള്ളത്

തിരുവനന്തപുരം: ബസുകൾ കേടായി സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സിയുടെ റാപ്പിഡ് റിപ്പയർ ടീം സജ്ജമായി. ടീമിനു വേണ്ടി 10 മിനി ട്രക്കുകളും കെ.എസ്.ആർ.ടി.സി സജ്ജീകരിച്ചിട്ടുണ്ട്. ഇവ ഉടൻ നിരത്തിലിറങ്ങും.നിലവിൽ ബസുകൾ തകരാറിലായാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ അറിയിച്ച് അവിടെ നിന്ന് വലിയ വർക്ക് ഷോപ്പ് വാനുകൾ അയച്ച് അറ്റകുറ്റപ്പണി നടത്തുന്ന സംവിധാനമാണുള്ളത്. കെ.എസ്.ആർ.ടി.സിയുടെ മൊബൈൽ വർക്ഷോപ് വാനുകൾ മിക്കതും വർഷങ്ങൾ പഴക്കമുള്ളതാണ്. അതിനാൽ ഇവയ്ക്ക് വേഗത്തിൽ ഓടിയെത്താൻ കഴിയുന്നില്ല. ഇതു പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

വർക്ഷോപ് ജീവനക്കാർക്ക് ഉപകരണങ്ങളുമായി അടിയന്തരമായി എത്താൻ അലുമിനിയം ബോഡി ചെയ്ത മിനി ട്രക്കുകൾ ആണ് കെ.എസ്.ആർ.ടി.സി വാങ്ങിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇതുസംബന്ധിച്ച ടെൻഡർ നടപടികൾ കെ എസ് ആർ ടി സി ആരംഭിചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )