
ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിച്ചു
- കുറഞ്ഞ നിരക്കിൽ വേഗമേറിയ ഡാറ്റ ലഭിക്കും
ന്യൂഡൽഹി: ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി നല്ലകാലം. രാജ്യത്ത് 4 ജി സേവനം തുടങ്ങി ബിഎസ്എൻഎൽ. വിവിധ സംസ്ഥാനങ്ങളിൽ 4 ജി സേവനം ലഭിക്കുന്നുണ്ടെന്നാണ് ടെലി കമ്യൂണിക്കേഷൻ വിഭാഗം വ്യക്തമാക്കുന്നത്.
നെറ്റ് വർക്ക് വേഗത വർദ്ധിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ടവറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായി ടെലികമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു . ഇതിന് പിന്നാലെയാണ് 4 ജി ലഭ്യമായി തുടങ്ങിയെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്.
അധികം വൈകാതെ രാജ്യവ്യാപകമായി സേവനം ലഭ്യമായി തുടങ്ങുമെന്നും
അധികൃതർ അറിയിച്ചു. 7,8 മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎൽ 5 ജി സേവനവും ആരംഭിക്കും. അതോടെ കുറഞ്ഞ നിരക്കിൽ വേഗതയുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. കഴിഞ്ഞ കുറച്ച് നാളുകളായി 4 ജി, 5 ജി സേവനം ലഭ്യമാക്കുന്നതിനുള്ള നീക്കത്തിൽ ആയിരുന്നു ബിഎസ്എൻഎൽ. അടുത്തിടെ മറ്റ് മൊബൈൽ കമ്പനികൾ താരിഫ് വർദ്ധിച്ചതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ആരംഭിച്ചിരുന്നു.