ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

  • ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം

തിരുവനന്തപുരം : ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആർ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി തീരുമാനിക്കുന്നതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായിരുന്നു. വി വി രാജേഷിനായി നേതൃത്വത്തിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടു. ആർ ശ്രീലേഖയെ വീട്ടിലെത്തി ബിജെപി നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചു. അല്പസമയത്തിനകം കൗൺസിലർമാരുടെ യോഗം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും. സമവായത്തിനായി നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ വീണ്ടും കൂടിയാലോചന നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )