ബിജെപിയെ പോലെ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്

ബിജെപിയെ പോലെ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്

  • ഈ സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്നും കേന്ദ്രത്തിനെതിരെ സർക്കാരുമായി യോജിച്ച സമരത്തിനില്ലെന്നും സതീശൻ പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ ചെന്നാൽ അമിത് ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ്. ഈ സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്നും കേന്ദ്രത്തിനെതിരെ സർക്കാരുമായി യോജിച്ച സമരത്തിനില്ലെന്നും സതീശൻ പറഞ്ഞു. ബിജെപിയെ പോലെ ഭൂരിപക്ഷ വർഗീയതയെപ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രി. സംഘപരിവാർ പോകുന്ന വഴിയിലാണ് സിപിഐഎമ്മും ഉള്ളത്. ആർഎസ്എസിൻ്റെ വോട്ട് കിട്ടി ജയിച്ചുവന്ന ആളാണ് മുഖ്യമന്ത്രി. ഡൽഹിയിൽ പോയി എല്ലാം സെറ്റിൽ ചെയ്യുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.

മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവെച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതി ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണെന്നും വി.ഡി സതീശൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )