
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുവന്ന ബസ്സ് മറിഞ്ഞു
- ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്
ബെംഗളൂരു: കർണകാടയിലെ ഹുൻസൂരിൽ കേരളത്തിലേക്ക് വരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12.45-ഓടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. പരിക്കേറ്റവർ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. .
CATEGORIES News