ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ; ഹൈക്കോടതി സ്റ്റേ ചെയ്തു

ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ; ഹൈക്കോടതി സ്റ്റേ ചെയ്തു

  • ഡിസംബർ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സൺ ബേൺ മ്യൂസിക്കൽ ഫെസ്റ്റിവെൽ സംബന്ധിച്ച് ജില്ല കളക്‌ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

കൊച്ചി:ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. വയനാട് മേപ്പാടിയിൽ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.ഡിസംബർ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സൺ ബേൺ മ്യൂസിക്കൽ ഫെസ്റ്റിവെൽ സംബന്ധിച്ച് ജില്ല കളക്‌ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പോലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് .

ചൂരൽമല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകൾ അകലെയാണ് 20,000 ആളുകൾ പങ്കെടുക്കുമെന്ന പരിപാടി പ്രഖ്യാപിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സർക്കാർ സംവിധാനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )