മണ്ഡലകാലം: സന്നിധാനത്ത് ആദ്യ പോലീസ് സംഘം ചുമതലയേറ്റു

മണ്ഡലകാലം: സന്നിധാനത്ത് ആദ്യ പോലീസ് സംഘം ചുമതലയേറ്റു

  • ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ. ഇ. ബൈജുവിൻ്റെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവർത്തനം

ശബരിമല:ശബരിമലയിൽ ഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്തു മാത്രമുള്ളത് ആയിരത്തിയഞ്ഞൂറോളം പോലീസുകാർ. പോലീസിന്റെ പ്രവർത്തനം ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ. ഇ. ബൈജുവിൻ്റെ നേതൃത്വത്തിലാണ്. രാവിലെ സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ പുതിയ ബാച്ചിന് നിർദ്ദേശങ്ങൾ നൽകി. ചടങ്ങിൽ ജില്ല പോലീസ് മേധാവി വി.ജി.വിനോദ്കുമാർ, ജോയിൻ്റ് സ്പെഷ്യൽ ഓഫീസർമാരായ അങ്കിത് സിങ് ആര്യ, സി. ബാലസുബ്രഹ്‌മണ്യം എന്നിവർ പങ്കെടുത്തു.

ഒരു പോലീസ് മേധാവിയുടെ കീഴിൽ രണ്ട് അഡീഷണൽ എസ്.പി.മാർ, 10 ഡിവൈ.എസ്.പി. മാർ, 27 സി.ഐ. മാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സേനയുടെ വിന്യാസം. 90 എസ്.ഐ. മാരും 1250 സിവിൽ പോലീസ് ഓഫീസർമാരുമാണുള്ളത്. ഓരോ ടീമിന്റെയും ഡ്യൂട്ടി 12 ദിവസം വീതമാണ്. പതിനെട്ടാംപടി കയറാൻ ഭക്തരെ സഹായിക്കുന്ന പോലീസുകാർ 15 മിനിറ്റ് കൂടുമ്പോൾ മാറിക്കൊണ്ടിരിക്കും. 20 മിനിറ്റിലായിരുന്നു മുൻവർഷങ്ങളിൽ മാറിയിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )