മയോണൈസ് നിരോധിച്ച്           തെലങ്കാന സർക്കാർ

മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ

  • മയോണൈസ് നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തി

ഹൈദരാബാദ് : ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടർന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മയോണൈസ് നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒരു വർഷത്തേക്ക് നിരോധനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മുട്ടയില്ലാതെ ഉണ്ടാക്കുന്ന മയോന്നൈസ് ഉപയോഗിക്കാം.

സാൻഡ് വിച്ച്, മോമോസ്, ഷവർമ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളിൽ മുട്ട ചേർത്ത മയോണൈസ് ഉപയോഗിക്കുന്നതിലൂടെ നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പരാതികളെ തുടർന്ന് ഭക്ഷണശാലകളിൽ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )