മസ്റ്ററിങ് ചെയ്തില്ല ;11 ലക്ഷം പേരുടെ റേഷൻ മരവിപ്പിച്ചു

മസ്റ്ററിങ് ചെയ്തില്ല ;11 ലക്ഷം പേരുടെ റേഷൻ മരവിപ്പിച്ചു

  • മാർച്ച് 31നകം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിഹിതം പൂർണമായി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:കേരളത്തിലെ മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻകാ ർഡുകളിൽ മസ്റ്ററിങ് നടത്താത്ത 11,56,693 പേരുടെ റേഷൻ മരവിപ്പിച്ചു. നിരവധി അവസരങ്ങൾ ഭക്ഷ്യവകുപ്പ് നൽകി യെങ്കിലും ഇതിലൊന്നും സഹകരിക്കാതെ മാറിനിന്നവരെയാണ് കേരളത്തിലെ സ്ഥിര താമസക്കാരല്ലെന്ന് (നോൺ റെസിഡന്റ് കേരള- എൻ.ആർ.കെ) ചൂണ്ടിക്കാട്ടി സർക്കാർ ഒഴിവാക്കുന്നത്. ഇവരുടെ പേര് റേഷൻ കാർഡിലുണ്ടാകുമെങ്കിലും മാർച്ച് 31ന് ശേഷം ഇവരുടെ ഭക്ഷ്യവിഹിതം പൂർണമായും റദ്ദുചെയ്യുമെന്ന് കേന്ദ്രസർക്കാർ സം സ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അ തിനാൽ നിലവിൽ മസ്റ്ററിങ് നടത്താത്തവ രുണ്ടെങ്കിൽ അടിയന്തരമായി മസ്റ്ററിങ് പൂർ റിയാക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

മുൻഗണന കാർഡുകളിൽ ആകെ 1.54 കോടി കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് മു ൻഗണന കാർഡ് അംഗങ്ങളായ ഉപഭോ ക്താക്കളെ തിരിച്ചറിയാൻ ഇ കെ.വൈ.സി മസ്റ്ററിങ്ങിന് സെപ്റ്റംബർ മുതൽ തീവ്രയ ജ്ഞം ആരംഭിച്ചത്. ഇരു കാർഡുകളിലുമാ യി 1.54 കോടി അംഗങ്ങളുള്ളതിൽ 1.36 കോടി പേർ മാത്രമാണ് (95.82 ശതമാനം) ഇതുവരെ മസ്റ്ററിങ് നടത്തിയത്. ഡിസംബ ർ 31 വരെയാണ് മസ്റ്ററിങ്ങിന് സമയം അനു വദിച്ചിരുന്നതെങ്കിലും കേരളം ആവശ്യപ്പെട്ട പ്രകാരം മാർച്ച് 31വരെ കേന്ദ്രം സമയം നീട്ടിനൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )