
മാർച്ച് 31നകം റേഷൻ ഗുണഭോക്താക്കൾ കെ. വൈ.സി പൂർത്തിയാക്കണം-പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ
- ഇ. കെ.വൈ,സി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യത
തിരുവനന്തപുരം : സംസ്ഥാനത്തെ കെ വൈ.സി പൂർത്തിയാക്കാത്ത റേഷൻ ഗുണഭോക്താക്കൾക്ക് മുന്നറിയിപ്പ്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കുന്നതിനാലാണിത്.

ഇ. കെ.വൈ,സി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മിഷണർ അറിയിച്ചു.
CATEGORIES News