
മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കും
- ഫെബ്രുവരിയിൽ തന്നെ ആർസി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിക്കണം
തിരുവനന്തപുരം:കേരളത്തിൽ മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കുന്നു. ആർസി ബുക്കുകൾ പ്രിന്റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ബുക്ക് ഡൗൺലോഡ് ചെയ്യാനാകും.
മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകുന്നതിന് മുന്നോടിയായി പ്രത്യേക നിർദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്.

ഫെബ്രുവരിയിൽ തന്നെ എല്ലാ വാഹന ഉടമകളും ആർസി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണർ എച്ച്. നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.
CATEGORIES News