മില്‍മ പാല്‍വില വര്‍ധനയില്‍ തീരുമാനം ഇന്ന്

മില്‍മ പാല്‍വില വര്‍ധനയില്‍ തീരുമാനം ഇന്ന്

  • ഉച്ചയ്ക്ക് രണ്ടുമണിക്ക് മിൽമ ആസ്ഥാനത്ത് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാകും

തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മിൽമ ആസ്ഥാനത്ത് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാകും. ബോർഡ് യോഗത്തിൽ മൂന്ന് മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. പാൽ വില വർധിപ്പി ക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ട് ഇന്ന് ബോർഡ് യോഗത്തിന് മുമ്പാകെ വരും.

പാൽ വില അഞ്ചു രൂപ വരെയെങ്കിലും കൂട്ടണം എന്നുള്ളതാണ് പൊതുവായ ആവശ്യം. ഓണത്തിന് ശേഷം പാൽവില കൂട്ടുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. അതേസമയം മധ്യമേഖലയിൽ നിന്നൊഴികെയുള്ള മറ്റു പ്രതിനിധികൾ പാൽവിലാ കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )