മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും

  • പ്രിയങ്ക മേപ്പാടി സ്വദേശി ജിനുരാജനെ വിവാഹം കഴിച്ചത് രണ്ടരമാസം മുമ്പാണ് കുറച്ചുദിവസമായി നന്മണ്ടയിലെ വീട്ടിലുണ്ടായിരുന്നു

നന്മണ്ട: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച ആളുകളിൽ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. പ്രിയങ്കയുടെ മൃതദേഹം ഇന്നലെയാണ് കിട്ടിയത് . ഇരുപത്തിയഞ്ച് വയസായിരുന്നു.

പ്രിയങ്ക മേപ്പാടി സ്വദേശി ജിനുരാജനെ വിവാഹം കഴിച്ചത് രണ്ടരമാസം മുമ്പാണ് കുറച്ചുദിവസമായി നന്മണ്ടയിലെ വീട്ടിലുണ്ടായിരുന്നു. തിരികെ വയനാട്ടിലേക്ക് പോയത് ഞായറാഴ്ച്ച ആയിരുന്നു. നന്മണ്ടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ഹെർമൻ ഗുണ്ടർട്ട് പള്ളി സെമിത്തേരിയിൽ പ്രിയങ്കയുടെ സംസ്‌കാരം നടക്കും.

കണ്ണഞ്ചേരി പുതുക്കോട്ടുമ്മൽ ജോസിന്റെയും ഷോളിയുടെയും മകളാണ്.സഹോദരൻ: ജോഷിബ ലിബിൻ. സഹോദരി: ജിസ്ന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )