
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സ്നേഹവീടുകൾക്ക് ഇന്ന് കല്ലിടും
- കൽപറ്റ എൽസൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
കൽപറ്റ:മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്നേഹഭവനങ്ങൾക്ക് ഇന്നു തറക്കല്ലിടും. കൽപറ്റ എൽസൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കൽപറ്റ ബൈപ്പാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിൽ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ നിർമിക്കുന്നത്.ടൗൺഷിപ്പിൽ ആരോഗ്യകേന്ദ്രം, അങ്കണവാടി, മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവയും ഉണ്ടാകും.

ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ്കുമാർ, പി.എ.മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും