മുനമ്പത്തേത് വഖഫ് ഭൂമി; ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്

മുനമ്പത്തേത് വഖഫ് ഭൂമി; ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്

  • കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തിൽ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )