മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നു ; അടിയന്തര നടപടിയായി സ്‌പിൽവേ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നു ; അടിയന്തര നടപടിയായി സ്‌പിൽവേ ഷട്ടറുകൾ തുറന്നു

  • സെക്കൻഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്

ഇടുക്കി: ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. സ്‌പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കൻഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്‌ടി പ്രദേശങ്ങിൽ അതിശക്തമായ മഴ പെയ്‌തതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.

രാവിലെ 137 അടിക്ക് മുകളിൽ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്.. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )