മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി

  • ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി :മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ . കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്നതാണ് പ്രധാന പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു.

സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കമെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )