മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ

മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ

  • മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല

മാവേലിക്കര : മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ. രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തിച്ചു. കോടതിക്ക് മുന്നിൽ യുവമോർച്ച രാഹുലിനെതിരെ പ്രതിഷേധിച്ചു. രാഹുൽ ഉണ്ടായിരുന്ന വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.


മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവൻ ഹോട്ടലിൽ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലിൽ വെച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുൽ ഒന്നും വിട്ടു പറഞ്ഞില്ല. ഒന്നിലധികം ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ, മൊബൈൽ ഫോണിലെ നിർണായക ഡാറ്റകൾ ലാപ്ടോപ്പിലേക്ക് പകർത്തി സൂക്ഷിച്ചെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. ഈ ലാപ്ടോപ്പ് എവിടെയെന്നും രാഹുൽ അന്വേഷണ സംഘത്തോട് പറഞ്ഞില്ല. അടൂരിലെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ലാപ്ടോപ്പ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )