മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്

  • സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം:മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്. സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും.

ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മതിയായ തസ്തിതകൾ സൃഷ്ടിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത് . അതേസമയം, ഇന്ന് മുതൽ നെടുമങ്ങാട് ആശുപത്രിയിലെ ഒപി ഡ്യൂട്ടി പുനരാരംഭിക്കും. ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയുമായും കെജിഎംഒഎ സഹകരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )