മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വീണ്ടെടുത്തു

മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വീണ്ടെടുത്തു

  • വിവരങ്ങൾ ഡൗൺലോഡ് ചെയ്തുവെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

അഹമ്മദാബാദ്:അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക് ബോക്സിലെ വിവരങ്ങൾ പൂർണമായും ഡൗൺലോഡ് ചെയ്തെടുത്തതായി റിപ്പോർട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്‌പിറ്റ് വോയിസ് റെക്കോർഡർ എന്നിവ ഉൾപ്പെട്ട ബ്ലാക് ബോക്‌സിന് ദുരന്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു ഇതോടെയാണ് ഫൊറൻസിക് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് യുഎസിലേക്ക് അയയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചത്. മെമ്മറി മൊഡ്യൂൾ, ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ എന്നിവ വിജയകരമായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വീണ്ടെടുത്തുവെന്നും വിവരങ്ങൾ ഡൗൺലോഡ് ചെയ്തുവെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )