
മൗനം വെടിഞ്ഞ് മോഹൻലാൽ-മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല
- പവർ ഗ്രൂപ്പിൽ താനില്ല, അതെന്താണ്?
- താൻ വിവാദങ്ങളിൽ നിന്ന് ഒളിച്ചോടിയില്ല- മോഹൻലാൽ
തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉയർന്ന വിവാദങ്ങളിലും അമ്മയിലെ കൂട്ടരാജിയിലും ഒടുവിൽ പ്രതികരിച്ച് മോഹൻലാൽ.
ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗത്താർഹമാണെന്നും മോഹൻലാൽ പറഞ്ഞു.

അതേ സമയം പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ട് എന്നും . പവർ ഗ്രൂപ്പിൽ താനില്ല അത് എന്താണെന്ന് അറിയില്ല, ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.ഈ വിഷയത്തിൽ സിനിമ ഇൻഡസ്ട്രിയെ ആകെ തകർക്കരുത് എന്നും ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന മേഖലയാണ് ചലച്ചിത്ര മേഖലയെന്നും മോഹൻലാൽ വ്യക്തമാക്കി.രണ്ട് തവണ ഹേമ കമ്മിറ്റിയോട് സംസാരിച്ച ആളാണ് താനെന്നും . സംഘടനയിൽ നിന്ന് പൂർണമായി മാറി നിന്നിട്ടില്ല എന്നും .മലയാള സിനിമയെ രക്ഷിക്കണമെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റിയെകുറിച്ച് ആധികാരികമായി സംസാരിക്കേണ്ട ആളല്ല താണെന്നും സർക്കാരും പോലീസും തീരുമാനം എടുക്കുന്നുണ്ട് എന്നും മോഹൻലാൽ പറഞ്ഞു.റിപ്പോർട്ടിൽ മറുപടി പറയേണ്ടത് സിനിമാ മേഖല ഒന്നടങ്കമാണെന്നും . അമ്മ തലപ്പത്തേക്ക് പുതിയ ആളുകൾ വരട്ടെയെന്നും മോഹൻലാൽ കൂട്ടിചേർത്തു. അതേ സമയം മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പ്രതികരണമായിരുന്നു നടന്നത്.