
മൺവെട്ടി ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പത്തൊമ്പത്കാരൻ അറസ്റ്റിൽ
- യുവാവ് മോഷണ ശ്രമം നടത്തിയത് പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ്
കണ്ണൂർ: എടിഎമ്മിൽ മോഷണശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്തു വിസ്നേശ്വരനെ (19) യാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷണ ശ്രമം നടത്തിയത് പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ്.

പ്രതി മോഷണ ശ്രമം നടത്തിയത് ചെറിയ മൺവെട്ടി ഉപയോഗിച്ചാണ്. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൂണേരി സ്വദേശിയായ വിസ്നേശ്വരനിലേക്ക് ചൊക്ലി പോലീസ് എത്തിയത്.
CATEGORIES News