
യുഎസുയുമായുള്ള ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
- അഞ്ച് ആഴ്ച നീണ്ട ഇറാൻ- ഇസ്രായേൽ- യു.എസ് യുദ്ധത്തിന് വെടിനിർത്തൽ നടപ്പാക്കുന്നതിന് ഇസ്ലാമാബാദിൽ നടന്ന ചർച്ച ധാരണയിലെത്താതെ പിരിയുകയായിരുന്നു
തെഹ്റാൻ: യുദ്ധത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് യു.എസുയുമായുള്ള ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘നയതന്ത്രം ഒരിക്കലും അവസാനിക്കുന്നില്ല’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബഗായ് പറഞ്ഞു. ഇറാന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നയതന്ത്രം ഒരു പ്രധാന ഉപകരണമാണെന്നും പാകിസ്താനുമായും മറ്റ് സൗഹൃദ, അയൽ രാജ്യങ്ങളുമായും കൂടിയാലോചനകൾ തുടരുമെന്നും ബഗായ് കൂട്ടിച്ചേർത്തു.

അഞ്ച് ആഴ്ച നീണ്ട ഇറാൻ- ഇസ്രായേൽ- യു.എസ് യുദ്ധത്തിന് വെടിനിർത്തൽ നടപ്പാക്കുന്നതിന് ഇസ്ലാമാബാദിൽ നടന്ന ചർച്ച ധാരണയിലെത്താതെ പിരിയുകയായിരുന്നു. തുടർന്ന് ഇരുസംഘവും ഇസ്ലാമാബാദിൽനിന്ന് സ്വദേശത്തേക്ക് തിരിച്ചു.
CATEGORIES News
