
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ
- ഐക്യ ജനാധിപത്യമുന്നണിയുടെ വേരുറപ്പിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർഥി ടി.ഒ മോഹനന്റെ പ്രചാരണ വേദിയിലാണ് സുധാകരൻ എത്തിയത്. സ്ഥാനാർഥി നിർണയ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സുധാകരൻ പൊതുവേദിയിൽ എത്തിയത്. കഴിഞ്ഞ തവണത്തെ പോലുള്ള പോരാട്ടമല്ല ഇത്തവണത്തേതെന്നും ഐക്യ ജനാധിപത്യമുന്നണിയുടെ വേരുറപ്പിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

മാറ്റത്തിന് നിങ്ങളും ഞാനും ഇത്തിരി വിയർപ്പ് ഒഴുക്കേണ്ടി വരും. അതിനുള്ള മന നമ്മൾ കാണിക്കണം വിജയംവിജയം യുഡിഎഫിനെ രാഷ്ട്രീയ കൊടുമുടിയിലെത്തിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.പ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കാൻ സാധിക്കുന്ന കരുത്തുള്ള പൊതുപ്രവർത്തകനാണ് ടി.ഒ മോഹനൻ. നാടിൻ്റെ മാറ്റങ്ങൾക്ക് വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനാകട്ടെയെന്നും സുധാകരൻ പറഞ്ഞു.
CATEGORIES News
