യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയിൽ

യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയിൽ

  • നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്.

എറണാകുളം : കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. സോനയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. സോനയെ റമീസിൻ്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

റമീസിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച്‌ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെയാണ് സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. റമീസിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ റമീസ് വീട്ടിൽ കൊണ്ടുപോയെന്നും റമീസിൻ്റെ പിതാവും മാതാവും ബന്ധുക്കൾ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്റെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിർബന്ധിച്ചിരുന്നു. ഇതിന്റെ മനോവിഷയമത്തിലാണ് സോന ആത്മഹത്യ ചെയ്ത‌തെന്നാണ് പോലീസ് പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )