
യുവധാര സാഹിത്യം പുരസ്കാര വിതരണം 24ന്
മന്ത്രി പി രാജീവ് പുരസ്കാരങ്ങൾ സമ്മാനിക്കും
തിരുവനന്തപുരം: യുവധാര യുവ സാഹിത്യ പുരസ്കാരവിതരണം വ്യാഴാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യകാരൻ ജി ആർ ഇന്ദുഗോപൻ മുഖ്യാതിഥിയാകും.
മികച്ച കവിതയ്ക്കും കഥയ്ക്കും അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കവിതാ വിഭാഗത്തിൽ റോബിൻ എഴുത്തുപുരയും കഥാ വിഭാഗത്തിൽ സി ആർ പുണ്യയുമാണ് പുരസ്കാരത്തിന് അർഹരായത്. കഥാവിഭാഗത്തിൽ വിമീഷ് മണിയൂർ, ഹരികൃഷ്ണൻ തച്ചാടൻ, വി എം മൃദുൽ, കവിതാ വിഭാഗത്തിൽ സിനാഷ, ആർ ബി അബ്ദുൾ റസാഖ്, കെ വി അർജ്ജുൻ എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരവുമുണ്ട്.
CATEGORIES News