
രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
- അമ്മ അനീഷ തന്നെയാണ് രണ്ട് കൊലപാതകവും നടത്തിയെന്നതാണ് എഫ് ഐ ആർ.
തൃശ്ശൂർ :പുതുക്കാട് ഇരട്ടക്കൊലപാതക കേസിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തി. രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഭവിന്റെ വീടിന്റെ്റെ പരിസരത്തു നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്നലെ ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിൻ്റെ അവശിഷ്ഠങ്ങൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി വെള്ളിക്കുളങ്ങര സ്വദേശി ഭവിൻ എന്ന യുവാവ് തൃശൂർ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. അമ്മ അനീഷ തന്നെയാണ് രണ്ട് കൊലപാതകവും നടത്തിയെന്നതാണ് എഫ് ഐ ആർ.
ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ചാലക്കുടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരിക്കുന്നത്.
