
രാജീവ് ചന്ദ്രശേഖർ പരസ്യ സംവാദത്തിന് തയ്യാറായില്ല, വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി
- രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല
തിരുവനന്തപുരം: നേമത്തെ പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല. അത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ വികസന ചർച്ചയ്ക്ക് തയ്യാറാണെന്നും സമയം എപ്പോഴാണെന്ന് രാജീവ് ചന്ദ്രശേഖർ പറയണമെന്നും വീണ്ടും അവർത്തിച്ചിരിക്കുകയാണ് വി ശിവൻകുട്ടി.

അതേസമയം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്നാണ് കേരളത്തിന്റെ വികസനമെന്നും വികസിത നേമത്തേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്താൻ പോകുന്ന നേമത്തെ റോഡ് ഷോയോട് പ്രതികരിക്കുകയായിരുന്നു വി ശിവൻകുട്ടി.
CATEGORIES News
