
രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി റിപ്പോർട്ട് ചെയ്തു
- മുംബൈയിൽ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്
മുംബൈ:രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. റാപ്പിഡ് പിസിആർ ടെസ്റ്റിലാണ് രോഗമുള്ളതായി കണ്ടെത്തിയത്.

മുംബൈയിൽ ആദ്യമായാണ് എച്ച്എംപിവി റിപ്പോർട്ട് ചെയ്തതതെങ്കിലും മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസാണിത്. രാജ്യത്ത് ഒൻപത് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഈ വൈറസ് പുതിയതല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ് വ്യക്തമാക്കിയിട്ടുണ്ട്.