രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി

  • രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. കഴിത്ത ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത് തിരുവനന്തപുരത്തെ കോടതിയിലാണ്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പോലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്.

എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു. അതേസമയം പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )