
രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
- മെട്രോമാൻ ഈ. ശ്രീധരനെ തോൽപ്പിച്ചതിൽ പാലക്കാട് ജനത കുറ്റബോധത്തിലാണ്,” എന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “ഇപ്പോൾ നടക്കുന്നത് ഒരു ഫിക്സഡ് മാച്ചാണ്. മാസങ്ങൾക്കുമുമ്പ് സ്വമേധയാ എടുത്ത കേസിൽ രാഹുലിനെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നു. അത് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ്,” എന്നും അദ്ദേഹം ആരോപിച്ചു.

“യൂസസ് പോളിറ്റിക്സ് ചർച്ച ചെയ്യാൻ താൽപര്യമില്ല. ഏറ്റവും അധികം വിഷമിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ഇങ്ങനെ ഒരു എം.എൽ.എ.യെ തെരഞ്ഞെടുത്തതിന് പാലക്കാട്ടുകാർക്കാണ് ഇപ്പോൾ സഹതാപം. മെട്രോമാൻ ഈ. ശ്രീധരനെ തോൽപ്പിച്ചതിൽ പാലക്കാട് ജനത കുറ്റബോധത്തിലാണ്,” എന്നും അദ്ദേഹം പറഞ്ഞു
CATEGORIES News
TAGS THIRUVANANTHAPURAM
