
രുധിരം’ ടീസർ പുറത്തിറങ്ങി
- മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്
നവാഗതനായ ജിഷോ ലോൺ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാല മുരളിയാണ് . ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.ഒരു സൈക്കളോജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന.

മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് ‘രുധിരം’ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം: സജാദ് കാക്കു.
