റീ റിലീസിനെരുങ്ങി                                     ‘ഒരു വടക്കൻ വീരഗാഥ’

റീ റിലീസിനെരുങ്ങി ‘ഒരു വടക്കൻ വീരഗാഥ’

  • 35 വർഷങ്ങൾക്ക് ശേഷമാണ് ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും റിലീസ് ചെയ്യുന്നത്

ലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഒരു വടക്കൻ വീരഗാഥ’. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. 4 കെ ദൃശ്യമിഴിവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. പുതിയ കാഴ്ചയോടെയും , ശബ്‌ദ മിഴിവോടുകൂടിയും ചിത്രം കാണാനാകും.

35 വർഷങ്ങൾക്ക് ശേഷമാണ് ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും റിലീസ് ചെയ്യുന്നത്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്. വടക്കൻ വീരഗാഥ 4 കെ അറ്റ്മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പി.വി.ജിയെന്നും(പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വിഡിയോയിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )