റേഷൻ കടകൾ വഴി സാനിറ്ററി നാപ്കിൻ വിതരണം; സർക്കാരിൻ്റെ പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി

റേഷൻ കടകൾ വഴി സാനിറ്ററി നാപ്കിൻ വിതരണം; സർക്കാരിൻ്റെ പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി

  • ഓരോ കുടുംബത്തിനും പി.ഡി.എസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകേണ്ടത് അത്യാവശ്യമാണെന്ന് ഹർജിക്കാരി പറഞ്ഞു.

ചെന്നൈ :റേഷൻ കടകൾ വഴി സൗജന്യമായോ സബ്സിഡി നിരക്കിലോ സാനിറ്ററി നാപ്‌കിനുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന്റെ പ്രതികരണം തേടി. ഡിസ്പോസബിൾ സാനിറ്ററി പാഡുകൾ വാങ്ങുന്നതിലെ സാമ്പത്തിക പരിമിതി കാരണം മിക്ക സ്ത്രീകളും പെൺകുട്ടികളും വൃത്തിഹീനമായ ആർത്തവകാല രീതികൾ പിന്തുടരുന്നുവെന്നും, അതിനാൽ ന്യായവില കടകൾ വഴി അവ വിതരണം ചെയ്യണമെന്നും, ചൂണ്ടിക്കാട്ടി അഭിഭാഷക ലക്ഷ്മി രാജയാണു കോടതിയെ സമീപിച്ചത്.

ഓരോ കുടുംബത്തിനും പി.ഡി.എസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകേണ്ടത് അത്യാവശ്യമാണെന്ന് ഹർജിക്കാരിപറഞ്ഞു.
ഡിസംബർ 16നുള്ളിൽ മറുപടി നൽകാനാണു കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റ‌ിസ് മനീന്ദ്ര മോഹൻ ശ്രീവാസ്‌തവ, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )