
റോഡ് നിർമ്മാണത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്-മന്ത്രി മുഹമ്മദ് റിയാസ്
- എന്തൊക്കെ വീഴ്ചകളുണ്ടോ അതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി
തിരുവനന്തപുരം:ദേശീയപാത 66ലെ നിർമാണത്തിനിടെ തകർന്ന സംഭവം ദൗർഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ പല പ്രതിസന്ധികളും മറികടന്നാണ് ദേശീയപാത നിർമ്മാണത്തിലേക്ക് കടന്നത്.

ദേശീയ പാത അതോറിറ്റിക്കാണ് നിർമ്മാണത്തിൻ്റെ പരിപൂർണ ഉത്തരവാദിത്വമെന്നും തകർന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേർന്ന് ചർച്ച ചെയ്തിട്ടുണ്ടെന്നും പദ്ധതി കൃത്യമായി പൂർത്തിയാക്കണമെന്ന് മാത്രമാണ് സംസ്ഥാനത്തിന്റെ താത്പര്യം. എന്തൊക്കെ വീഴ്ചകളുണ്ടോ അതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
CATEGORIES News
