
ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി
- കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം
എഡ്ഗാസ്റ്റൻ:ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി. ഏഷ്യ കപ്പിൽ കളിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദമായിരിക്കെയാണ് പിന്മാറ്റം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ -പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു.

ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ വിൻഡീസിനെതിരെ തകർപ്പൻ ജയവുമായായിരുന്നു ഇന്ത്യ ചാമ്പ്യൻസ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിൻഡീസ് ചാമ്പ്യൻസിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാമ്പ്യൻസ് തകർത്തത്.
CATEGORIES News