ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ച് വേഫെയറർ ഫിലിംസ് ;കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ച് വേഫെയറർ ഫിലിംസ് ;കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്

  • 275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക

കൊച്ചി:കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ 1 തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ ചാപ്റ്റർ 2 പ്രഖ്യാപിച്ച് വേഫെയറർ ഫിലിംസ്. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചാത്തനായിട്ട് തന്നെയാണ് ടൊവിനോ ചാപ്റ്റർ 2വിലെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദുൽഖർ സൽമാനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേസമയം ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. 275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക. സക്‌സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )