
വംശനാശത്തിന്റെ ഭൂരിഭാഗവും ദേശാടനജീവികൾ -യു.എൻ.റിപ്പോർട്ട്
- ദേശാടന ജീവികളിൽ 82 – ശതമാനവും വംശനാശഭീഷണി നേരിടുന്നു.76- ശതമാനം ജീവികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നും യു.എൻ. റിപ്പോർട്ടിൽ പറയുന്നു.
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ദേശാടനം നടത്തുന്ന ജീവിവർഗങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണി നേരിടുന്നവയാണ്. സ്ഥിതി കൂടുതൽ രൂക്ഷമായി കാണപ്പെടുന്നത് സമുദ്രത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
'കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്പീഷീസ് (സി.എം.എസ്.) ഉടമ്പടി പ്രകാരം സംരക്ഷിതപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ദേശാടകരായ മീനുകളിൽ 97 - ശതമാനവും വംശനാശത്തിന്റെ അടുത്താണ്. 1979-ലാണ് സി.എം.എസ്. ഉടമ്പടി നിലവിൽവന്നത്. ദേശാടന ജീവികളെ സംരക്ഷിക്കാനുള്ളതാണിത്. സംരക്ഷിതപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ദേശാടന ജീവികളിൽ 82-ശതമാനം വംശനാശഭീഷണി നേരിടുന്നു. 76 ശതമാനം ജീവികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നും യു.എൻ. റിപ്പോർട്ടിൽ പറയുന്നു. വംശനാശഭീഷണി നേരിടുന്ന 399 ദേശാടന ജീവികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് .
പക്ഷികളും മീനുകൾ അടങ്ങുന്ന ജലജീവികളുമാണ് ഭൂരിഭാഗവും. അണ ക്കെട്ടുകൾ നിർമിക്കുന്നതു കാരണം ആവാസവ്യവസ്ഥകൾ നശിക്കുന്നത് ജീവികൾക്ക് ഭീഷണിയാകുന്നുണ്ട്. മലിനീകരണം, നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം വലിയതോതിൽ വംശനാശത്തിന് കാരണമാകുന്നു. ദേശാടകരായ ജീവികളുടെ അവസ്ഥയെക്കുറിച്ച് യു.എൻ. പുറത്തിറക്കുന്ന ആദ്യ റിപ്പോർട്ടാണിത്.
CATEGORIES News