
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവിൽ ഉഷയ്ക്ക് പിന്തുണയുമായി ഹർഷിന
- ആരോഗ്യവകുപ്പ് കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ ചികിത്സ പിഴവുകൾ തുടർക്കഥയാകില്ലായിരുന്നു എന്നും ഹർഷിന പറഞ്ഞു.
തിരുവനന്തപുരം : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവിൽ, ഉഷയ്ക്ക് പിന്തുണയുമായി പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷീന. വണ്ടാനത്തെ ചികിത്സ പിഴവ് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയെന്ന് ഹർഷീന. ജീവൻ രക്ഷിക്കാൻ പോകുന്നിടത്ത് തന്നെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ. “വയറ്റിനുള്ളിൽ കത്രിക ഉണ്ട് എന്ന് അറിയുമ്പോൾ ഉള്ള പ്രയാസം കൃത്യമായി മനസ്സിലാകും”.

ഒരു ജീവൻ പോലും ഈ വേദന അനുഭവിക്കരുത്. അതുകൊണ്ടാണ് ശക്തമായ സമരത്തിനിറങ്ങിയത് ആരോഗ്യ മന്ത്രി വരും റിപ്പോർട്ട് തേടും – അതിനപ്പുറം ഒന്നും സംഭവിക്കില്ലയെന്നും, എല്ലാ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടുകൂടി തനിക്ക് നീതി ലഭിച്ചില്ലെന്നും ഹർഷീന പറഞ്ഞു. ആരോഗ്യവകുപ്പ് കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ ചികിത്സ പിഴവുകൾ തുടർക്കഥയാകില്ലായിരുന്നു എന്നും ഹർഷിന പറഞ്ഞു.
CATEGORIES News
