വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്‌ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്

വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്‌ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്

  • ‘അവിഹിതം’ ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയത്

തിരുവനന്തപുരം: ‘അവിഹിതം’ ആരോപിച്ചുകൊണ്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്‌ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്. വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

കെഎസ്ആർടിസിയിലെ ഈ സദാചാര നടപടി വലിയ വിവാദമായിരുന്നു. കെഎസ്ആർടിസിയിൽ ഡ്രൈവറായ തൻ്റെ ഭർത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി ‘അവിഹിതം’ ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയത്. തുടർന്ന് ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു.

മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിൽ നിന്നും ഫോട്ടായായി എടുത്ത വാട്സ്‌ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )