
വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കും
- നഷ്ടപരിഹാരം പരിഷ്കരിക്കുന്നത് പരിഗണനയിൽ -മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീ കരിച്ച് ഊർജിതമായ പ്രവർത്തനങ്ങൾ ആ സൂത്രണം ചെയ്യാൻ മുഖ്യമന്ത്രിയുടെ അ ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മനുഷ്യ-വന്യജീവി സംഘർ ഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ വിലയിരുത്തുന്നതിനാണ് ഇന്നലെ ഉന്നതതല യോഗം ചേർന്നത്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഗുരുതര സ്ഥിതിവിശേഷമുള്ള 273 ഗ്രാമപഞ്ചായത്തുകളുള്ള ത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർ ത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുള്ള പഞ്ചായത്തുകളിൽ / മുനി സിപ്പാലിറ്റികളിൽ സന്നദ്ധപ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപവത് കരിക്കുമെന്നും യോഗം തീരുമാനിച്ചു. ചീഫ്സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജി ല്ല, പ്രാദേശികതല സമിതികളുടെ പ്രവർ ത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലതല സമിതിയിൽ അ തത് മേഖലയിലുള്ള എം.പി, എം.എൽ.എ മാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വന്യജീവി ആക്രമണം നേരിടാൻ ഓരോ പ്ര ദേശത്തിന്റെയും പ്രത്യേകതകൾ വെച്ച് ഉ ചിതമായ നടപടികൾ സ്വീകരിക്കണം. വ ന്യജീവികൾ കൃഷി നശിപ്പിക്കുന്നതും ക ന്നുകാലികൾ ഉൾപ്പെടെ വളർത്തുമൃഗങ്ങ ളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ന ഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്ക രിക്കുന്നത് പരിഗണിക്കും. ലൈഫ് ഇൻഷു റൻസ് ഏർപ്പെടുത്തുന്നതും പരിശോധി ക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷ ണം, ധന വകുപ്പുകളുടെ സെക്രട്ടറിമാർ ചീ ഫ് സെക്രട്ടറിക്ക് നിർദേശം നൽകണം. വ ന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആ ധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ത് ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ചേർന്ന യോഗം നിർദേശിച്ചു