വയനാടിന് കൈത്താങ് ; 2കോടി നൽകി ബാഹുബലി താരം പ്രഭാസ്

വയനാടിന് കൈത്താങ് ; 2കോടി നൽകി ബാഹുബലി താരം പ്രഭാസ്

  • എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു

യനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു.

നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. നേരത്തെ തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ,രശ്മിക മന്ദാന എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ നൽകിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 10 ലക്ഷം രൂപയാണ് രശ്‌മിക നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )