
വയനാട് ദുരന്തം; ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും
- റവന്യു വകുപ്പിൽ ക്ലർക്കായി ശ്രുതി ചുമതലയേൽക്കും
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.രാവിലെ പത്തു മണിയോടെ കളക്ടറേറ്റിൽ എത്തി റവന്യു വകുപ്പിൽ ക്ലർക്കായി ശ്രുതി ചുമതലയേൽക്കും.

കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസണെയും ഒരപകടത്തിൽ നഷ്ടമായി.കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
CATEGORIES News