
വയലാർ അനുസ്മരണം സംഘടിപ്പിച്ചു
- പരിപാടി പ്രശസ്ത കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :ശ്രദ്ധ സാമൂഹ്യപാഠശാലയുടെ സംഗീത കൂട്ടായ്മയായ മ്യൂസിക്യൂ വിന്റെ നേതൃത്വത്തിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി പ്രശസ്ത കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പാലക്കാട് പ്രേംരാജ് ,അഡ്വക്കേറ്റ് ശ്രീനിവാസൻ, ഡോ. ഗോപിനാഥ് എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി.

ചടങ്ങിൽ മുരളി എൻ.വി അധ്യക്ഷത വഹിച്ചു. തുടർന്ന് വയലാർ രചിച്ച ഗാനങ്ങളുടെ അവതരണം നടന്നു . എ.ടി രവി സ്വാഗതവും , എൻ .കെ മുരളി നന്ദിയും രേഖപ്പെടുത്തി .
CATEGORIES News