
വളളത്തോൾ ഗ്രന്ഥാലയത്തിന് സഹായവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്
പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ വളളത്തോൾ
ഗ്രന്ഥാലയത്തിന് അനുവദിച്ച ബുക്ക് ഷെൽഫ്, കസേരകൾ എന്നിവ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. പുസ്തകങ്ങളും മറ്റു വസ്തുക്കളും മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.എം.രവീന്ദ്രൻ വായനശാല ഭാരവാഹികൾക്ക് കൈമാറി.
ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ്, വി.പി.സദാനന്ദൻ, ഐ.ശ്രീനിവാസൻ, നബ്രോട്ടിൽ ശശി, കെ.കെ.ഷൈമ, സഫീറ കാര്യാത്ത് എന്നിവർ സംസാരിച്ചു.
CATEGORIES News