
വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
- ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്
കൊച്ചി: വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം നടന്നു .ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്.എന്നാൽ വാട്ടർ മെട്രോകൾ തമ്മിലുണ്ടായ കൂട്ടിയിടിയിൽ ആർക്കും പരിക്കില്ലെന്നാണ് കിട്ടിയ വിവരം.

ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത് . ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
CATEGORIES News