വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

  • മോഡിഫൈ ചെയ്‌ത വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്

മലപ്പുറം : വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം നടന്നത്. സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാർ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവർ സീറ്റിന്റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാർ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാൾ എടുത്ത ദൃശ്യവും പുറത്തുവന്നു.

മോഡിഫൈ ചെയ്‌ത വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂർ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥർ ആദ്യം കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. പിന്നീട് തിരൂർ പാറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാർ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )